ലിജോ മൊബൈല്‍ ഷോപ്പില്‍ നടന്നതും റോഡില്‍ നടന്നതുമായ രണ്ടനുഭവങ്ങളും സിനിമാക്കഥയെഴുതുന്നവനെപോലെ വിസ്തരിച്ച് വിവരിച്ചു.
"ഗോഡ്. ചുമ്മാതല്ല നിനക്ക് പനി വന്നത്."
എബ്രഹാം ജോസഫ് പറഞ്ഞു.
ലിജോ സംശയത്തോടെ ചോദിച്ചു : "പക്ഷേ എനിക്കൊരു സംശയമുള്ളത് യക്ഷി ജീന്‍സും ടോപ്പുമിടുമോ എന്നാണ്."
"ദാറ്റീസെ സ്റ്റുപിഡ് ക്വസ്റ്റ്യന്‍. മാടനും മറുതയും ചാത്തനും യക്ഷിയുമെല്ലാം ഓരോ കാലഘട്ടത്തിനനുസരിച്ച് അപ്പോള്‍ അവയ്ലബിലിറ്റിയുള്ള ഡ്രസ്സുകള്‍ ധരിച്ച് മനുഷ്യര്‍ക്കിടയില്‍ നടക്കുന്നു. ചാത്തന്‍ ഇക്കാലത്തും മരവുരിയും തോള്‍വളകളും കണ്ഠാങരണങ്ങളു ധരിച്ച് വരണമെന്നില്ല. യക്ഷി ഓലക്കുടയും ചൂടി ഒന്നരയും മുണ്ടുമുടുത്ത് അന്തര്‍ജനമായിത്ത്നനെ നടക്കണമെന്ന് നിര്‍ബന്ധിക്കാനൊക്കുമോ."
"ചേട്ടാ അത് കള്ളിയങ്കാട്ട് നീലിയായിരിക്കുമോ?"
"ആയിരിക്കാം. അല്ലായിരിക്കാം. ഒരു പക്ഷേ ഏതെങ്കിലും ദുരാത്മാവായിരിക്കാം.."
"കള്ളിയങ്കാട്ട് നീലി ശരിക്കും ഉള്ളതാണോ?"
പുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാര കഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ് കൃതി കള്ളിയങ്കാട്ടുനീലിയുടെ ജീവിതകഥയുടെ വിവരണമാണ്. പുനര്‍ജ്ജന്മം, ശകുനം, നിമിത്തം, മന്ത്രവാദം, ജ്യോതിഷം, യക്ഷി, ചോര കുടിക്കുന്ന ദുരാത്മാക്കള്‍ തുടങ്ങിയ കൗതുകകരങ്ങളായ കാര്യങ്ങള്‍ മറ്റേതു ലോക യക്ഷിക്കഥകളിലേയും പോലെ നീലികഥയിലും സ്ഥാനം പിടിക്കുന്നു. നീലികഥ ആസ്പദമാക്കിയുള്ള ഒരു സ്വതന്ത്ര ആഖ്യാനമാണ് ഈ യക്ഷിക്കഥ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, B, CY, CZ, D, DK, EW, E, FIN, F, GR, H, IRL, I, LT, L, LR, M, NL, PL, P, R, S, SLO, SK ausgeliefert werden.