സ്വന്തം രാഷ്ട്രീയനിലപാടുകളുടെ പേരിൽ അഭയാർത്ഥികളായി ജീവിക്കേണ്ടി വന്ന എഴുത്തുകാരും കഥാപാത്രങ്ങളും കൂടി ഉൾപ്പെട്ടതാണ് ലോകസാഹിത്യത്തിന്റെ ചരിത്രം. ചിലിയിൽ നിന്നും ഒരു നെരൂദ അതുമല്ലെങ്കിൽ ഓർഹാൻ പമുക്കിന്റെ മഞ്ഞിൽ നിന്നും 'കാ' എന്ന കവി,അങ്ങനെ ഒരാളെ നമുക്ക് ചരിത്രത്തിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഉദാഹരിക്കുവാനായി അടർത്തിയെടുക്കാനാകും. ഒരേ സമയം ചരിത്രത്തിൽ ജീവിക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുന്ന കൃതികൾ അപൂർവ്വമാണ്. എഴുത്തുകാരൻ തന്നെ ഇരയും കഥാപാത്രവുമായി മാറുന്ന അപൂർവ്വത. 124 എന്ന ഈ നോവൽ ഒരു സങ്കല്പികലോകത്തെ പൊലിപ്പിക്കുന്നില്ല അത് നമ്മുടെ വാർത്തമാനമാണ്. ഒരു പക്ഷേ ഭരണകൂടം മൂടിവയ്ക്കാൻ ആഗ്രഹിക്കുന്ന, നമ്മളോരോരുത്തരുടെയും ചരിത്രം .
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.