വരള്ച്ചയും പട്ടിണിയും പിടികൂടിയിരുന്ന കാലത്ത് കല്യാണി എന്ന വീട്ടമ്മ കൈക്കുഞ്ഞുമായി അക്രമികളില് നിന്നും രക്ഷപെടാന് ശ്രമിക്കുകയും ബോധരഹിതയായി ഒരു നദിയുടെ കരയില് പെട്ട് പോകുകയും ചെയ്യുന്നു. അവളെ കണ്ട ഒരു ഹിന്ദു സന്യാസി രക്ഷിക്കാന് ശ്രമിക്കുന്നതിനു മുന്പ് തന്നെ ബ്രട്ടീഷുകാര്ക്കെതിരെ സന്യാസിമാര് സമരം ചെയ്തിരുന്നതിനാല് ബ്രട്ടീഷുകാരുടെ പിടിയിലകപ്പെടുന്നു. വഴിയെ മറ്റൊരു സന്യാസിയെ സാധാരണ വേഷത്തില് കണ്ടപ്പോള് ആ സ്ത്രീയെ രക്ഷിക്കാനായി ഒരു പാട്ടിലൂടെ സൂചന നല്കുകയും ആ സന്യാസി, സ്ത്രീയെയും കുഞ്ഞിനേയും രക്ഷിക്കുകയും അവരുടെ ഒളിത്താവളത്തിലേക്ക് കൊണ്ടുപോകുകയും ഭര്ത്താവിനെ അവിടെ എത്തിച്ച് അവരെ ഒന്നിപ്പിക്കുകയും ചെയ്തു. മഹേന്ദ്ര എന്ന ആ ഭര്ത്താവിനെ ഒളിത്താവളത്തിലെ മൂന്നു മുറികളിലായി ആരാധിക്കുന്ന മൂന്നു ദേവതകളുടെ മുഖങ്ങള് കാണിച്ചു കൊടുക്കുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.