നാം ഒരുമിച്ച് നമ്മെക്കുറിച്ച് സൂക്ഷ്മമായി അന്വേഷണം നടത്താൻ പോവുകയാണ്.നമ്മുടെ മനസ്സിന്റെ നിഗൂഢമണ്ഡലങ്ങളെ കണ്ടെത്താൻ വേണ്ടിയുള്ള ഒരുമിച്ചുള്ള ഒരു യാത്രയാണത്. ഇത്തരം യാത്രയിൽ ഭാരമുള്ള വസ്തുക്കൾ കൂടെ കൊണ്ടുപോകരുത്. അഭിപ്രായങ്ങൾ, മുൻവിധികൾ, അനുമാനങ്ങൾ എന്നിവയുടെ ഭാരം പേറാൻ പാടില്ല. കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളിലൂടെ നാം സ്വരൂപിച്ചുവെച്ച പഴയ സാമഗ്രികളാണവ. നിങ്ങൾക്ക്നിങ്ങളെപ്പറ്റി അറിയുന്നവയെല്ലാം മറന്നുകളയുക. നിങ്ങൾക്ക് നിങ്ങളെപ്പറ്റിയുള്ള ധാരണകളും മറക്കുക. നമുക്കൊന്നും അറിയില്ല എന്ന അവസ്ഥയിൽ നാം പുറപ്പെടുകയാണ്.ഇന്നലെ രാത്രി കഠിനമായ മഴ പെയ്തു. ഇപ്പോൾ ആകാശം തെളിയാൻ തുടങ്ങുകയാണ്. ഉന്മേഷകരമായ ഒരു പുതിയ ദിവസം ആരംഭിക്കുകയാണ്. ഉന്മേഷകരമായ ആ ദിവസത്തെ ഒരേയൊരു ദിവസമായി നേരിടുക. നമുക്കൊരുമിച്ചു യാത്ര പുറപ്പെടാം. ഇന്നലത്തെ ഓർമ്മകളെ ഉപേക്ഷിച്ചുകൊണ്ട് ആദ്യമായി നമുക്ക് നമ്മെ മനസ്സിലാക്കാൻ തുടങ്ങാം.മനുഷ്യന്റെ ദുരിതാവസ്ഥയെക്കുറിച്ചും ജീവിതത്തിലെ നിതാന്തമായ പ്രശ്നങ്ങളെക്കുറിച്ചുമുള്ള കൃഷ്ണമൂർത്തിയുടെ ദർശനങ്ങളുടെ ഒരു സംയോഗമാണ് ഈ പുസ്തകം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.