ശ്രീനാരായണചിന്താപാരമ്പര്യത്തിന്റെ ജ്ഞാനോജ്ജ്വലമായ തുടര്ച്ചയാണ് മുനി നാരായണ പ്രസാദ്. ഗുരുദര്ശനങ്ങളെ ജീവിതാനന്ദത്തിന്റെ തത്ത്വചിന്തയായി ലോകര്ക്ക് നല്കാനുള്ള ദൗത്യം വ്രതമാക്കിയ സന്ന്യാസി. ജാതി-സമുദായ അധിനിവേശങ്ങളില് നിന്നും ഗുരുവിനെ മോചിപ്പിച്ച നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും പിന്ഗാമി. ശ്രീനാരായണഗുരുവില് ഉറവകൊണ്ട അറിവിലേക്കും, അദൈ്വതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിന്റെ ജീവിതമാണ് ആത്മായനം. മനുഷ്യരെ ലോകത്തിനു മുന്നില് തല ഉയര്ത്തിപ്പിടിച്ചുനില്ക്കാന് ധൈര്യമേകുന്ന പുതിയ അറിവുകള് നല്കുന്നതാവണം ജീവിതകഥ എന്ന നടരാജഗുരുവിന്റെ ആത്മകഥാദര്ശനത്തെ മാര്ഗ്ഗമാക്കിക്കൊണ്ടുള്ള ഈ ആത്മകഥ നാരായണ ഗുരുകുലത്തിന്റെയും അനവധി ഗുരുക്കന്മാരുടെയും കഥകള്കൂടി പറയുന്നു. മലയാളത്തിന്റെ ആത്മകഥാസാഹിത്യത്തിലെ ഈടുറ്റ രചന.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.