മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില് അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില് ഇതള് വിരിയുന്നു. - വിവര്ത്തനം: ആലത്തൂര് ദാമോദരന് നമ്പൂതിരിപ്പാട്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.