
Ganikayum Gandhiyum Italiyan Bhramananum (MP3-Download)
Ungekürzte Lesung. 729 Min.
Sprecher: Nair, Rajeev / Übersetzer: Varma, Prasanna
PAYBACK Punkte
6 °P sammeln!
ഒരു പിടി ചരിത്ര പുസ്തകങ്ങള് കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില് ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന് പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാ...
ഒരു പിടി ചരിത്ര പുസ്തകങ്ങള് കൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുകയും അവരില് ചിലരെയെങ്കിലും ചരിത്രത്തിന്റെ നിഗൂഢതകളുടെ പിന്നാമ്പുറം തിരഞ്ഞുപോകാന് പ്രേരിപ്പിക്കുകയും ചെയ്തയാളാണ് മനു എസ് പിള്ളയുടെ പുസ്തകമാണ് ഗണികയും ഗാന്ധിയും ഇറ്റാലിയന് ബ്രാഹ്മണനും. ഇന്ത്യ ചരിത്രത്തിലെ കേള്ക്കാത്ത കഥകളെ വെളിച്ചത്തുകൊണ്ടുവരികയാണ് മനു ഇതില് ചെയ്തിരിക്കുന്നത്. ഗാന്ധിയോളം വിപുലമായ രീതിയില് അല്ലെങ്കിലും മറ്റു രണ്ടുപേര് ചരിത്രത്തില് അവരുടേതായ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തില് നിന്നും സ്വായത്തമാക്കേണ്ടത് വിവേകമാണ്,ക്രോധാവേശമല്ല എന്ന് ചിലര് നമ്മളെ ഓര്മിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് പുസ്തകത്തിന്റെ മുഖവുരയില് ഗ്രന്ഥകാരന് പറയുന്നുണ്ട്.ചരിത്രത്തില് നിന്നും നാം പഠിക്കേണ്ടതെന്താണെന്ന് വളരെ കൃത്യമായി അതില് പറഞ്ഞു വെയ്ക്കുന്നു.മൂന്നു ഭാഗങ്ങളിലായാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് രാജിന് മുന്പുള്ള ആദ്യഭാഗവും, ബ്രിട്ടീഷ് രാജിന് ശേഷമുള്ള രണ്ടാം ഭാഗവും പുസ്തകത്തിന്റെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നു.അവസാന ഭാഗം ഒരദ്ധ്യായം മാത്രമുള്ള ഒരു ചെറു വിവരണമായി ചുരുങ്ങിയിരിക്കുന്നു. അനവധി കൗതുകരമായ കഥകള്, മുഴുവന് മായാതെയും വീണ്ടും എഴുതിച്ചേര്ത്തും കിടക്കുന്ന ഒരു എഴുത്തു പലകയാണ് ഇന്ത്യന് ചരിത്രം എന്ന് മനു തുടങ്ങി വെയ്ക്കുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.