സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ കുതിപ്പും കിതപ്പും വസ്തുനിഷ്ഠമായി രേഖപ്പെടുത്തുകയാണ് പ്രശസ്ത ചരിത്രകാരനായ രാമചന്ദ്ര ഗുഹ തന്റെ ഈ കൃതിയിലൂടെ. വിഭജനാനന്തരകലാപങ്ങളും അയല് രാജ്യങ്ങളുമായുണ്ടായ യുദ്ധങ്ങളും ഗോത്രകലാപങ്ങളും രാഷ്ട്രീയ വടംവലികളും എന്നിങ്ങനെ ഭാരതം പിന്നിട്ട ഓരോരോ ഘട്ടങ്ങളും തന്റെ അനുപമമായ ശൈലിയില് അദ്ദേഹം വിവരിക്കുമ്പോള് വായന ക്കാരനു ലഭിക്കുന്നത് ചരിത്രവായനയുടെ അതുല്യമായൊരു അനുഭ വമാണ്. രാമചന്ദ്ര ഗുഹയുടെ ദീര്ഘകാലത്തെ ഗവേഷണങ്ങള്ക്കും അന്വേഷണങ്ങള്ക്കുമൊടുവില് പിറവിയെടുത്ത കൃതി. ഭാരതത്തിന്റെ പുനര്ജ്ജന്മത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന അത്യ പൂര്വ്വമായ രചന.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.