സമൂഹത്തിന്റെ എല്ലാ ഭാവങ്ങളിലും അധികാരരൂപമായി വര്ത്തിക്കുന്ന ജാതി(രാഷ്ട്രീയ) ചിന്തയുടെ ആഴത്തിലേക്ക് സഞ്ചരിക്കുന്ന ചരിത്രകൃതി. സമീപനത്തിലും ആധികാരികതയിലും മലയാളത്തില് സമാനതകളില്ലാത്ത ഈ രചന സമുദായ ചരിത്രത്തിലെ ജാതിപൊങ്ങച്ചങ്ങള് മിഥ്യകള് മാത്രമായിരുന്നുവെന്ന സത്യത്തിലേക്ക് നമ്മെ നടത്തുന്നു. 1850-നും 1910-നും ഇടയ്ക്ക് കാര്ഷികഗ്രാമങ്ങളുടെ ആവിര്ഭാവംമുതലുള്ള സാമൂഹികചരിത്രമാണ് പി.കെ. ബാലകൃഷ്ണന് പ്രധാനമായും ഈ കൃതിയില് പ്രതിപാദിക്കുന്നത്. കാര്ഷിക സമ്പദ്ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകള്, കാട് തുടങ്ങിയവയുടെ ജനനം മുതലുള്ള ചരിത്രവും ഗ്രന്ഥത്തില് പഠനവിധേയമാക്കുന്നു. സാമൂഹ്യപ്രവര്ത്തകര്ക്കും ചരിത്രവിദ്യാര്ത്ഥികള്ക്കും ചരിത്രത്തില് തത്പരരായവര്ക്കും ഒഴിവാക്കാനാവാത്ത അപൂര്വ്വ രചന.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.