ജൂനിയർ എൻജിനീയറായി ഗവൺമെന്റ് സർവ്വീസിൽ പ്രവേശിച്ച് പിന്നീട് സിവിൽ സർവ്വീസ് നേടി ചീഫ് സെക്രട്ടറിയുടെ പദവിയിൽ വരെ എത്തിയ ഡി. ബാബു പോളിന്റെ സംഭവഹുലമായ ഔദ്യോഗികജീവിതത്തിന്റെ സ്മരണകൾ. ഇടുക്കി പദ്ധതിപ്രദേശത്തെ ഗിരിപർവവും വല്ലാർപാടം പദ്ധതിക്ക് ഹരിശ്രീകുറിച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ചെയർമാൻ പർവവും വാസ്തുവിദ്യാഗുരുകുലത്തിനും എഴുത്തച്ഛൻ പുരസ്കാര ത്തിനും തുടക്കമായ സാംസ്കാരിക വകുപ്പിലെ സെക്രട്ടറി പർവവും വിവിധ ജില്ലകളിലെ ഭരണപർവങ്ങളുമടങ്ങുന്ന ഉജ്ജ്വലമായ ഉദ്യോഗപർവത്തിന്റെ വാങ്മയചിത്രം. 1962 മുതൽ 2001 വരെയുള്ള കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിന്റെ പരിപ്രേക്ഷ്യം ഈ ഓർമ്മക്കുറിപ്പുകളിൽ തെളിയുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.