കവിതതേടി നക്ഷത്രങ്ങളുടെയും നിലാവിന്റെയും വഴിവെളിച്ചത്തിൽ നിളാനദിയുടെ തീരത്തും, ഋതുഭേദങ്ങൾ വികാരവൈവിധ്യം വരുത്തുന്ന പ്രകൃതിയുടെ കളിത്തട്ടുകളിലും ക്ഷേത്രപ്രാന്തങ്ങളിലും അനുസ്യൂതമായി സഞ്ചരിച്ച കവി പിന്നിട്ട കാല്പാടുകളിലേക്കു തിരിഞ്ഞുനോക്കുന്നു. ആത്മാലാപത്തോടെ, ആത്മരോഷത്തോടെ ചിലപ്പോൾ ആത്മനിന്ദയോടെ പിന്നിട്ട ജീവിതരംഗങ്ങൾ ആവിഷ്കരിക്കുന്നു. യാത്രയ്ക്കിടയിൽ കൈമോശംവന്ന സ്നേഹങ്ങളുടെയും സൗഭാഗ്യങ്ങളുടെയും ഓർമ്മകളുടെ പീഡനത്തെക്കാൾ 'കവിയുടെ കാല്പാടുകളി'ൽ ഉയർന്നുനില്ക്കുന്ന കവിത എന്ന സൗന്ദര്യദേവതയുടെ ആത്മാവു കണ്ടെത്താൻ എന്തും സഹിച്ചു തീർത്ഥാടനം നടത്തുന്ന ഉപാസകന്റെ തീവ്രതപസ്യ.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.