ചരിത്രക്കടലിലൂടെ പടകുമായി കുതിച്ച കുഞ്ഞാലിമരയ്ക്കാറുടെ ജീവിതകഥ. കോഴിക്കോട്, കണ്ണൂർ, കൊച്ചി, ഗോവ, കൊളംബോ, പോർച്ചുഗൽ എന്നീ നാടുകളുടെ ചരിത്രത്താളുകളിലൂടെ കേരളചരിത്രത്തിൽ പറങ്കിപ്പടയ്ക്കെതിരെ കുഞ്ഞാലിമരയ്ക്കാർ കൊളുത്തിയ പോരാട്ടത്തിന്റെ വീര്യം കുഞ്ഞാലിത്തിരയിലൂടെ ഇതൾ വിരിയുന്നു. കുരുമുളകിന്റ മണം പിടിച്ച് വേട്ടനായ്ക്കളെപ്പോലെ വന്നെത്തിയ പോർച്ചുഗീസുകാർക്കെതിരെ മലബാറിന്റെ പോരാളികൾ നടത്തിയ ആവേശോജ്ജ്വലമായ പോരാട്ടം അവതരിപ്പിക്കുന്നതോടൊപ്പം പിറന്ന നാടിനെ ഒറ്റുകൊടുത്ത അധികാര പ്രമാണിത്തത്തിന്റെ ദുർമുഖങ്ങളെയും രാജീവ് ശിവശങ്കർ അവതരിപ്പിക്കുന്നു. ''പൂന്തുറ ഏറാടിമാർക്ക് പണ്ട് പണ്ടൊരു പെരുമാൾ ചത്തും കൊന്നും അടക്കിവാഴാൻ ഉപേദശം നൽകി ഉടഞ്ഞശംഖും ഒടിഞ്ഞവാളും ഏൽപ്പിച്ച് കോഴി കൂവിയാൽ കേൾക്കുന്ന സ്ഥലവും ചുള്ളിക്കാടും ദാനം ചെയ്തു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.