ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില് മറ്റൊന്ന് എന്ന നിലയില് വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള് ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമലമാത്രം വിവാദ ങ്ങളുടെ കേന്ദ്രമാകുന്നു എന്നത് ചിന്തിക്കപ്പെടേണ്ട ഒരു കാര്യം ആണ്. ക്ഷേത്രം തീവെപ്പ്, ഉടമസ്ഥതയെച്ചൊല്ലിയുള്ള അവകാശതര്ക്കം, കൊടിമരവിവാദം, യുവതീപ്രവേശനമുള്പ്പെടെയുള്ള ആചാരസംബന്ധിയായ പ്രശ്നങ്ങള് ഇങ്ങനെ നോക്കിയാല് വിവാദങ്ങള്ക്ക് ഒരു ക്ഷാമവുമില്ല. ഈ കാണുന്ന എല്ലാ വിവാദങ്ങള്ക്കും ആണിക്കല്ലായ ഒരു പ്രശ്നം ശബരിമലയെക്കുറിച്ച് നിലനില്ക്കുന്നുണ്ട്. അത് മറ്റൊന്നുമല്ല ശബരിമലയിലെ മൂര്ത്തി ആരാണ് എന്നതാണ്. ഏതു മൂര്ത്തീഭാവം ആണ് ശബരിമലയില് ആരാധിക്കപ്പെടുന്നത്? ആ മൂര്ത്തിയെ ആരാ ധിച്ചിരുന്നവര് ആരാണ്? ഏതു വിധാനത്തില് ആണ് പൂജാദികാര്യങ്ങള് നടന്നിരുന്നത്? എന്ത് സമ്പ്രദായത്തില് ആണ് ആ സങ്കേതം നിലനിന്നത്? എന്നു തുടങ്ങി ഇന്നും നിലയ്ക്കാത്ത വിവാദങ്ങള്ക്കു സ്രോതസ്സായി ശബരിമലയിലെ മൂര്ത്തിയെക്കുറിച്ചുള്ള അവ്യക്തത നിലനില്ക്കുന്നു. ഈ അവ്യക്തതയെ അഭിസംബോധന ചെയ്യുകയാണ് ഈ പുസ്തകത്തിന്റെ പ്രാഥമിക കര്ത്തവ്യം. ചരിത്രത്തിന്റെയും പുരാവൃത്തത്തിന്റെയും ഇടകലരലുകളില് കുടുങ്ങിക്കിടക്കുന്ന സത്യത്തിന്റെ അംശങ്ങളെ ചേര്ത്തുവായിക്കാനാണ് ഇവിടെ മുതിരുന്നത്. ശബരിമലയിലെ മൂര്ത്തി മറ്റാരുമല്ല സാക്ഷാല് കുട്ടിച്ചാത്തന് എന്ന പുകള്പെറ്റ ചാത്തനാണെന്നാണ് ഈ പുസ്തകത്തിന്റെ വാദം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.