കംസവധം കഴിഞ്ഞു. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും ധര്മ്മസംസ്ഥാപനത്തിനുമായി ഇനിയും എത്രയോ കര്മ്മങ്ങള് തനിക്ക് ചെയ്യാനുണ്ടെന്ന് അബോധമായെങ്കിലും കൃഷ്ണന് അറിയുന്നു. ശ്രീഗാലവന്റെ സഹായത്തോടെ മഥുരയെ ആക്രമിക്കുന്ന ജരാസന്ധനെ തുരത്തുകയും ശ്രീഗാലവനെ വധിച്ച് അയാളുടെ മകന് ശക്രദേവനെ രാജാവായി വാഴിക്കുകയും ചെയ്യുന്നു, ശ്രീകൃഷ്ണന്. തന്റെ ശത്രുവായ കൃഷ്ണനോട് പ്രതികാരം ചെയ്യാന് തീരുമാനിക്കുന്ന ശൈബ്യയുടെ മനസ്സ് കൃഷ്ണന്റെ മതിഭ്രമക്കാഴ്ചകളാല് മാറി, അവള് ആ പാദങ്ങളില് നമസ്കരിക്കുകയും ചെയ്യുന്നു... രുക്മിണീസ്വയംവരം നടക്കുന്ന വിദര്ഭയിലേക്ക് വന് സൈന്യവുമായി തിരിക്കുന്ന ശ്രീകൃഷ്ണന് രുക്മിണിയെ അവളുടെ ജീവിതസാഫല്യത്തിലേക്ക് ഉയര്ത്തുകയും ചെയ്യുന്നു... കെ. എം. മുന്ഷിയുടെ കൃഷ്ണാവതാരകഥയുടെ രണ്ടാം ഭാഗം. അത്യന്തം ഹൃദയഹാരിയാണ് ഈ കൃതിയും. വിവര്ത്തനം: ശത്രുഘ്നന്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.