ഭാരതീയ കവികളിൽ ഉന്നതശീർഷനായി നിലകൊള്ളുന്നു മഹാകവി കാളിദാസൻ. കാളിദാസകൃതികളിൽ ഭാവനാപരമായ പൂർണ്ണതകൊണ്ടും ഉജ്ജ്വലമായ ലാവണ്യം കൊണ്ടും ഔന്നത്യമേറെയുള്ള ലഘുകാവ്യമാണ് മേഘസന്ദേശം. സന്ദേശകാവ്യപ്രസ്ഥാനമെന്ന കാവ്യശാഖയ്ക്ക് തുടക്കമിട്ട കൃതി എന്ന നിലയിലും ശ്രദ്ധേയമാണ് മേഘസന്ദേശം. അളകാപുരിയിൽ നിന്നും ബഹിഷ്കൃതനായി വിന്ധ്യാപർവ്വതത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു യക്ഷനാണ് ഈ സന്ദേശകാവ്യത്തിലെ നായകൻ. പ്രിയജനവിരഹത്താൽ ദുഃഖിതനായിത്തീർന്ന യക്ഷൻ ആഷാഢമാസമേഘത്തിന്റെ കൈവശം കൊടുത്തയയ്ക്കുന്ന സന്ദേശവും പ്രണയിനിയുടെ അടുത്തെത്താനുള്ള മാർഗ്ഗനിർദ്ദേശവും മറ്റുമാണ് കാവ്യവിഷയം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.