എന്നെ ഇസ്മായേല് എന്നു വിളിച്ചുകൊള്ളൂ: മൊബിഡിക്കിന്റെ ആദ്യാദ്ധ്യായത്തിലെ ഈ വാക്യം ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ആരംഭവാക്യങ്ങളില് ഒന്നാണ്. കച്ചവടക്കപ്പലുകളില് പ്രവൃത്തിപരിചയത്തിനു ശേഷം തിമിംഗിലക്കപ്പലുകളില് ഭാഗ്യം പരീക്ഷിക്കാന് നിശ്ചയിച്ച നിരീക്ഷണകുതുകിയായ ഒരു യുവാവായിരുന്നു ഇസ്മായേല്. ന്യൂയോര്ക്കിലെ മാന്ഹാട്ടന് ദ്വീപില് നിന്നു യാത്ര തിരിച്ച്, തണുത്തു വിഷാദം നിറഞ്ഞ ഒരു രാത്രിയില് മാസ്സച്യൂസെറ്റ്സിലെ ബെഡ്ഫോര്ഡില് എത്തിച്ചേര്ന്ന അയാള്ക്ക് സത്രത്തില്, കിടക്ക പങ്കിടേണ്ടി വന്നത്, അയാള് ചെല്ലുമ്പോള് അവിടെയില്ലാതിരുന്ന ഒരു അപരിചിതനുമായായിരുന്നു. ദേഹം മുഴുവന് പച്ചകുത്തിയിരുന്ന ഒരു പോളിനേഷ്യക്കാരന് ചാട്ടുളിവിദഗ്ദ്ധന് ആയിരുന്നു ആ അപരിചതന്. 'ക്വീക്വെഗ്' എന്നായിരുന്നു അയാളുടെ പേര്. തുറമുഖത്തും തിമിഗലക്കപ്പലിലെ യാത്രയ്ക്കിടയിലുമായി നോവലിലെ മുഖ്യസംഭവങ്ങളില് പലതിലും പ്രാധാനപങ്കു വഹിക്കുന്ന ഒരു കഥാപാത്രമാണ് ക്വീക്വെഗ്. പ്രാകൃതനും നരഭോജികളുടെ ഗോത്രത്തില് നിന്നുള്ളവനുമായ അയാളെ നോവലിലെ ആഖ്യാതാവായ ഇസ്മായേല് അവതരിപ്പിക്കുന്നത് വലിയ സഹാനുഭൂതിവും ആദരവും കാട്ടിയാണ്. പാതിരാത്രി മുറിയിലെത്തിയ അയാളും നേരത്തേ കിടക്കയില് സ്ഥാനം പിടിച്ച ഇസ്മായേലുമായുള്ള കൂടിക്കാഴ്ച ഇരുവരേയും ഭയപ്പെടുത്തിയെങ്കിലും അവര് പെട്ടെന്നു സുഹൃത്തുക്കളാവുകയും തിമിംഗിലവേട്ടയ്ക്ക് ഒരേ കപ്പലില് തന്നെ പോകുവാന് സമ്മതിക്കുകയും ചെയ്തു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.