
Oru Sankeerthanam Poole (MP3-Download)
Ungekürzte Lesung. 398 Min.
Sprecher: Nair, Rajeev
PAYBACK Punkte
3 °P sammeln!
ചൂതാട്ടക്കാരന് എന്ന നോവലിന്റെ രചനയില് ഏര്പ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികില് അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള് വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില് ഇരുവരും ജീവിത പങ്ക...
ചൂതാട്ടക്കാരന് എന്ന നോവലിന്റെ രചനയില് ഏര്പ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികില് അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള് വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില് ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്മുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘര്ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിനുമേല് ദൈവത്തിന്റെ കൈയൊപ്പുള്ള ആള് ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്സ്കായയുടെ തന്നെ ഓര്മ്മക്കുറിപ്പുകള് ഈ നോവലിന്റെ രചനയില് ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില് സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്ത്തനങ്ങളില് ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ്ധ4പ അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീര്ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്ക്കുന്നധ5പ ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര് രാമകൃഷ്ണന് വിശേഷിപ്പിച്ചിരിക്കുന്നത്
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.