നാടക നവോത്ഥാനത്തിന്റെ ഏറ്റവും ശക്തനായ നേതാ വാണ് ഹെൻറിക് ഇൻ ഇതിവൃത്തത്തിന്റെ ആർജ വം, സംഭാഷണത്തിന്റെ ചടുലത, സംഘട്ടനാത്മകത നിറഞ്ഞ ഏകാഗ്രത എന്നിവ ഇബ്സൻ നാടകങ്ങളുടെ പ്രത്യേകതകളാണ്. സമൂഹമധ്യത്തിൽ നിലനില്ക്കുന്ന കാപട്യങ്ങൾക്കും സ്വാർത്ഥതകൾക്കും കാലഹരണ പ്പെട്ട സദാചാര സംഹിതകൾക്കും എതിരായി അദ്ദേഹം പോരാടി. മനുഷ്യന്റെ സ്ഥായിയായ ഭാവങ്ങളെയും പ്രമേയങ്ങളെയും കൈകാര്യം ചെയ്യുന്നു. ഇബ്സൻ സ്വഭർത്താവിനെ ഉപേക്ഷിച്ച് തനിക്കവകാശപ്പെട്ട സ്വാതന്ത്ര്യം സ്ഥാപി ക്കുന്ന ഒരു ഭാര്യയെ അവതരിപ്പിക്കുന്ന നാടകമാണ് പാവവീട്. ഈ നാടകം ഇബ്സനെ ഏറ്റവും പ്രശസ്തനും വിവാദപുരുഷനുമാക്കി.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.