നദി കടന്നെത്തിയ പരദേശിയായ കാലമ്മൂപ്പന് ചാവുകരയുടെ കടിഞ്ഞാണ് കൈയിലേന്തി. ചാവുകരയിലെ മനുഷ്യരുടെയും തിര്യക്കുകളുടെയും സസ്യലതാദികളുടെയും വിധി അതോടെ ദൈവത്തിന്റെ കൈയിലായി. കാലമ്മൂപ്പന്റെ അനുവാദം കൂടാതെ ചാവുകരയില് ഒരു പൂവുപോലും വിരിഞ്ഞില്ല. തന്റെ ആഗമനത്തെ അറിയിക്കുവാനെന്നവണ്ണം അതിഭീകരമായ ഒരു വരള്ച്ച സൃഷ്ടിച്ച് ചാവുകരക്കാരെ ദൈവം പരിഭ്രാന്തരാക്കി... കാലമ്മൂപ്പനില്നിന്നും ചാവുകരക്കാരെ രക്ഷിക്കാന്വേണ്ടിയാണ് വിഷവൃക്ഷങ്ങള് കാവല്ക്കാരായ ഇരുള്മലയുടെ ഉച്ചിയിലേക്ക് ഒരു ദിവസം അനന്തന് കടന്നുചെന്നത്. മനുഷ്യാവബോധത്തെ ഗാഢമായി സ്പര്ശിക്കുന്ന ഉജ്ജ്വലമായ ആഖ്യായിക.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.