രാമന് മര്യാദാപുരുഷോത്തമനാണ്, സാമൂഹിക മൂല്യങ്ങളുടെ സംരക്ഷകനാണ്, രഘുകുല തിലകമാണ്, വിഷ്ണുവിന്റെ സപ്താവതാരമാണ്, സൂര്യവംശത്തിലെ തിളങ്ങുന്ന രത്നമാണ്. ആരാധനയും അവകാശികളും ചുറ്റും നിറയുമ്പോഴും രാജഭാവത്തില് ആരാധിക്കപ്പെടുന്ന ഒരേയൊരു ഹിന്ദുദൈവമായ രാമന് സദാ പ്രശാന്ത ഗാംഭീര്യത്തോടെ നിലകൊള്ളുന്നു. രാമകഥയ്ക്ക് പല പുനരാഖ്യാനങ്ങളിലായി കൂട്ടിച്ചേര്ക്കപ്പെട്ട അലങ്കാരങ്ങളും വിശേഷണങ്ങളും അര്ത്ഥതലങ്ങളും അടര്ത്തിമാറ്റി രാമന്റെ ആധുനികയുഗത്തിലെ പ്രസക്തി എന്താണെന്ന അന്വേഷണമാണ് ഈ പുസ്തകം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.