ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ വിഭജിക്കപ്പെട്ടൊരു സമൂഹത്തിനെക്കുറിച്ചാണ് സഹറാവീയം, നാലു പതിറ്റാണ്ടുകളിലധികമായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിക്കുള്ളിലെ മരുഭൂമിയിലെ അവരുടെ അഭയാർത്ഥി ജീവിതത്തെക്കുറിച്ച്.. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടം. അതിന്റെ ഭാഗമായി നടന്ന ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോംസ്കി വിശേഷിപ്പിച്ചത്. സഹ റാവികളെ അന്വേഷിച്ചുള്ള, അവരെക്കുറിച്ചൊരു ഡോക്കുമെന്ററി ചെയ്യാനായി ജെസീക ഒമർ എന്ന യുവതിയുടെ യാത്ര, അവരേയും അവളെത്തന്നെയും തിരിച്ചറിയാനുള്ള ശ്രമം, മൊറോകോ, പടിഞ്ഞാറൻ സഹാറ, തിന്ദൌഫ് എന്ന മരുഭൂമി.. ആ യാത്രയിൽ ജെസീക അറിയുന്ന, പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങൾ ഒക്കെ ചേർന്നുള്ള നോവൽ...
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.