ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല് 1947 വരെ യുള്ള പതിനാറുവര്ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്പ്പെട്ടവരുടെ സ്മരണയില് ഈ വിവരങ്ങള് ഇപ്പോഴും പച്ചപിടിച്ചു നില്ക്കുന്നുണ്ടാകും. പക്ഷേ, നിര്ഭാഗ്യവശാല് ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്ദ്ധ സത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്ക്കുവേണ്ടി വസ്തുതകള് സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.