ദൈവീകതയും രാജകീയതയും തികഞ്ഞ സമുന്നത കഥാപാത്രങ്ങൾ മുതൽ വിടന്മാർ, ഇന്ദ്രജാലക്കാർ, തസ്കരന്മാർ വരെയുള്ള വിശാല മായ ഒരു കഥാപാത്രമണ്ഡലമാണ് ഭാസന്റേത്. ജനജീവിതത്തിലെ പല വശങ്ങളും വിമർശിച്ച് ജീവിതത്തെ ആദർശങ്ങളിലേക്ക് ഉയർത്തു വാൻ ഭാസൻ തന്റെ കൃതികളിൽ ശ്രമിച്ചിട്ടുണ്ട്.വാസവദത്തയെ പ്രണയിച്ചതോടെ രാജ്യകാര്യങ്ങളിൽ അശ്രദ്ധ കാണിച്ച രാജാവ് ഉദയനന്, ശത്രുവിൽനിന്ന് രാജ്യത്തെ രക്ഷിക്കു ന്നത് ആവശ്യമായി വന്നു. ലവണഗ്രാമം വെന്തുനശിച്ചപ്പോൾ വാസ വദത്തയും അതിൽപ്പെട്ടുപോയി എന്ന കഥ, മന്ത്രി യൗഗന്ധരായണൻ പ്രചരിപ്പിച്ച് അവളെ മഗധരാജപുത്രിയായ പത്മാവതിയുടെ തോഴി യായി താമസിപ്പിക്കുകയും ഉദയനനെക്കൊണ്ട് പത്മാവതിയെ വിവാ ഹം കഴിപ്പിക്കുകയും ചെയ്തു. തുടർന്ന് രാജ്യം ശത്രുക്കളിൽ നിന്ന് രക്ഷിക്കപ്പെടുന്നതും രാജാവ് വാസവദത്തയെ സ്വീകരിക്കുന്നതുമായ കഥയാണ് ഭാസ നാടകങ്ങളിൽ പ്രസിദ്ധമായ സ്വപ്നവാസവ ദത്ത'ത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.