വൈദ്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ട് വൈദ്യത്തിന്റെ സാമ്പ്രദായിക ചുറ്റുപാടിൽനിന്ന് ഡോക്ടർ രാജശേഖരൻ നായർ സ്വതന്ത്രനാകു കയാണ്. അദ്ദേഹത്തിന്റെ ആലോചനകൾക്ക് നല്ല കണിശത. അതു നാഡീവ്യൂഹത്തിൽ ചെയ്യുന്ന ശസ്ത്രക്രിയപോലെ സൂക്ഷ്മമാണ്. ഭാഷയുടെ ഞരമ്പിന് ബലക്ഷയമില്ല. അതു പൈതൃകമായിക്കിട്ടിയ ഭാഷാബോധമാണ്. അതിന് സാഹിത്യഭൂഷണത്തിന്റെയും പുഷ് പാഞ്ജലിയുടെയും വ്യാകരണമഞ്ജരിയുടെയും പിൻതുണ യുണ്ട്. ഈ വൈദ്യപ്രതിഭയുടെ പ്രവർത്തനം മാനവികമൂല്യങ്ങളെ യാണ് ലക്ഷ്യം വയ്ക്കുന്നത്. മാനവികതയുടെ പ്രായോഗികമൂർത്തി കരണമായി വൈദ്യശാസ്ത്രത്തെ കാണാൻ ആഗ്രഹിക്കുന്ന ഒരാളുടെ വിചാരങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.