കേരളത്തിലെ സാമൂഹികചരിത്രത്തിലെ സുപ്രധാന ഏടാണ് വിമോചനസമരം. അത് ദേശീയതലത്തിലും പ്രാദേശികതലത്തിലും നിരവധി പ്രത്യാഘാതങ്ങള് സൃഷ്ടിച്ചു. നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രഭൂമികയില് ജാത്യാഭിമാനം മരണാസന്നമായിരുന്നു. പക്ഷേ, മരിച്ചില്ല, ജാതിക്കു മരണമില്ല. പുരോഗമനശക്തികളുടെ ഉയിര്പ്പിന്റെയും വാഴ്വിന്റെയും കാലത്ത് ജാതി പതുങ്ങിക്കിടന്നു. വിമോചനസമരം അതിനെ ഉണര്ത്തിയെടുത്തു. ജാതി പ്രസ്ഥാനങ്ങള്ക്ക് മൃതസഞ്ജീവനിയാകാന് കഴിഞ്ഞു എന്നതാണ് വിമോചനസമരത്തിന്റെ ഫലശ്രുതി. ആദര്ശരാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചനസമരം തീര്ത്ത മുദ്രകള് കേരളീയ ജീവിതവ്യവസ്ഥയില് ഇന്നും മായാതെ കിടക്കുന്നു. സമരത്തിന്റെ കാണാപ്പുറങ്ങളിലേക്ക്, ആന്തരതലങ്ങളിലേക്ക്, ഉള്ക്കാഴ്ചയോടെ നടത്തുന്ന അന്വേഷണമാണ് ഈ കൃതി.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.