ഇതൊരു സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ...സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ 'കളക്ടര്‍ ബ്രോ' ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.
Dieser Download kann aus rechtlichen Gründen nur mit Rechnungsadresse in A, D ausgeliefert werden.